Times Kerala

വിയ്യാ റയലിനെ തകർത്ത് അത്​ലറ്റികോ മാഡ്രിഡ്

 
വിയ്യാ റയലിനെ തകർത്ത് അത്​ലറ്റികോ മാഡ്രിഡ്

മാഡ്രിഡ്​: ലാ ലിഗയിൽ കരുത്തരായ വിയ്യാ റയലിനെ തകർത്ത് അത്ലറ്റികോ മാഡ്രിഡ്. വിയ്യാ റയലിന്റെ തട്ടകത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അത്ലറ്റികോയുടെ വിജയം. 25ാം മിനിറ്റിൽ വിയ്യാ റയൽ താരത്തിന്റെ സെല്ഫ് ഗോൾ അത്ലറ്റികോയ്ക്ക് ലീഡ് നൽകി. അത്​ലറ്റിക്കോക്കു വേണ്ടി ജാവോ ഫെലിക്സ് ഒരു ഗോൾ നേടി. വിയ്യാ റയലിനെതിരായ വിജയം അത്ലറ്റിക്കോ മാഡ്രിഡിന്റെ ലീഗിലെ ഒന്നാം സ്ഥാനത്തെ ലീഡ് അഞ്ച് പോയിന്റാക്കി ഉയര്‍ത്തി. ലീഗിൽ ബാഴ്​സലോണ രണ്ടാമതും റയൽ മഡ്രിഡ്​ മൂന്നാമതുമാണുള്ളത്.

Related Topics

Share this story