Times Kerala

ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടിയാല്‍ ഏഷ്യാ കപ്പ് മാറ്റിവെക്കുമെന്ന് പാകിസ്ഥാൻ

ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടിയാല്‍ ഏഷ്യാ കപ്പ് മാറ്റിവെക്കുമെന്ന് പാകിസ്ഥാൻ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു ഇന്ത്യ യോഗ്യത നേടിയാൽ ഏഷ്യാ കപ്പ് മാറ്റി വെക്കേണ്ടി വരുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹസനാന്‍ മാനി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ 18 മുതല്‍ 22 വരെയാണ്. അതേ മാസം തന്നെയാണ് ഏഷ്യ കപ്പും നടത്താൻ തീരുമാനിച്ചിരുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചാല്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പിന്‍മാറിയേക്കുമെന്ന് റിപോർട്ടുകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഏഷ്യാ കപ്പ് 2023ലേക്കു മാറ്റുവെയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി മാനി പറഞ്ഞത്.

ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടിയാല്‍ ഏഷ്യാ കപ്പ് മാറ്റിവെക്കുമെന്ന് പാകിസ്ഥാൻ

ഏഷ്യ കപ്പിൽ നിന്നും ഇന്ത്യ പിന്മാറിയാൽ അതു കനത്ത തിരിച്ചടിയാകും. ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാൻ പോരാട്ടവും നഷ്ട്ടമാകും. കഴിഞ്ഞ വർഷം നടക്കാനിരുന്ന ഏഷ്യ കപ്പ് കോവിഡ് പശ്ചാത്തലത്തിലാണ് 2021ലേക്ക് മാറ്റിവെച്ചത്. ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സമനില നേടിയാല്‍ ഇന്ത്യയ്ക്ക് ഫൈനല്‍ കളിക്കാം. അഥവാ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ജയിച്ചാൽ ഓസ്‌ട്രേലിയ ആവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിൽ ന്യൂസിലാൻഡിനെ നേരിടുക.

Related Topics

Share this story