Times Kerala

കുറഞ്ഞ പലിശയില്‍ വായ്പ എടുത്ത് നൽകാമെന്നു പ്രലോഭിപ്പിച്ചു, ബാങ്ക് മാനേജരെ കാണാൻ എന്ന പേരിൽ ലോഡ്ജിൽ എത്തിച്ച ശേഷം ശീതളപാനീയത്തില്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

 
കുറഞ്ഞ പലിശയില്‍ വായ്പ എടുത്ത് നൽകാമെന്നു പ്രലോഭിപ്പിച്ചു, ബാങ്ക് മാനേജരെ കാണാൻ എന്ന പേരിൽ ലോഡ്ജിൽ എത്തിച്ച ശേഷം ശീതളപാനീയത്തില്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

നെടുമങ്ങാട്: യുവതിക്ക് കുറഞ്ഞ പലിശയില്‍ വായ്പ എടുത്ത് നൽകാമെന്നും ഇതിനായി ബാങ്ക് മാനേജരെ കാണണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റിലായി. വട്ടപ്പാറ കണക്കോട് ജൂബിലി നഗറില്‍ കോട്ടമുകള്‍ കുന്നില്‍വീട്ടില്‍ ജെ.സനില്‍ദാസി(37)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തത്. ബ്യൂട്ടിപാര്‍ലറില്‍ ജോലിചെയ്യുന്ന യുവതിയെ ഇയാളുടെ ഓട്ടോയില്‍ നെടുമങ്ങാട്ടേക്കുള്ള യാത്രാമധ്യേയാണ് പരിചയപ്പെടുന്നത്.

ഇതിനിടെ യുവതിയുടെ സാമ്പത്തിക പരാധീനതകൾ മനസ്സിലാക്കി വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് ഇയാള്‍ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. നെടുമങ്ങാട്ടുനിന്നും യുവതിയെ മെഡിക്കല്‍കോളേജിനു സമീപത്തെ ചാലക്കുഴി ഭാഗത്തുള്ള ലോഡ്ജില്‍ കൊണ്ടുപോയി ശീതളപാനീയത്തില്‍ മയക്കുമരുന്നു നല്‍കി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

തുടര്‍ന്ന് യുവതിയുടെ പരാതിയിന്‍മേല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റുചെയ്തത്. മുന്‍പും ഇയാള്‍ സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായും തട്ടിപ്പുസംഘത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നെടുമങ്ങാട് സി.ഐ. വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐ. അഷ്റഫ്, എ.എസ്.ഐ.മാരായ വിജയന്‍, നൂറുല്‍ഹസന്‍, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Related Topics

Share this story