Times Kerala

നാളെ സംസ്ഥാനത്ത് വാഹന പണിമുടക്ക്

 
നാളെ സംസ്ഥാനത്ത് വാഹന പണിമുടക്ക്

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിക്ഷേതിച്ച് നാളെ സംസ്ഥാനത്ത് വാഹന പണിമുടക്കിന് ആഹ്വാനം. ദിനംപ്രതി ഇന്ധന വില കുതിച്ചുയരാന്‍ ഇടയാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെനന്ന് ആവശ്യപ്പെട്ടാണ് സംയുക്ത സമരസമിതി പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും വാഹനഉടമകളും പണിമുടക്കില്‍ പങ്കെടുക്കും. ഓട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹനങ്ങള്‍, ചരക്കു കടത്തു വാഹനങ്ങള്‍, സ്വകാര്യ ബസ്, കെ.എസ്.ആര്‍.ടി.സി.ബസുകള്‍ തുടങ്ങിയവ നിരത്തിലിറങ്ങില്ല. പാല്‍, പത്രം, ആംബുലന്‍സ്, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍, വിവാഹം തുടങ്ങിയവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഇന്ധന വിലവര്‍ദ്ധന മുഴുവന്‍ ആളുകളെയും പ്രതികൂലമായി ബാധിക്കുന്നതാകയാല്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ പണിമുടക്കിനോട് സഹകരിക്കണമെന്ന് സംയുക്ത സമരസമിതി അഭ്യര്‍ത്ഥിച്ചു.

Related Topics

Share this story