Times Kerala

ദൃശ്യം 3 ന്റെ കഥ ആരും എഴുതി അയക്കേണ്ട; ജീത്തു ജോസഫ്

 
ദൃശ്യം 3 ന്റെ കഥ ആരും എഴുതി അയക്കേണ്ട; ജീത്തു ജോസഫ്

ദൃശ്യം 3 ന്റെ കഥ ആരും എഴുതി അയക്കേണ്ട എന്ന് സംവിധായകൻ ജീത്തു ജോസഫ്.ദൃശ്യം 2 -ന്റെ വൻ വിജയത്തിന് ശേഷം ദൃശ്യം 3 -നായി ജീത്തു കഥ തേടി നടക്കുകയാണ് എന്നുള്ള വാർത്തകൾ പുറത്ത് വന്നതിനു പിന്നാലെയാണ് പ്രതികരണവുമായി ജീത്തു എത്തിയത് .

ആരോ തന്റെ മെയിൽ ഐ ഡി കൊടുത്തു ഞാൻ പുതിയ കഥകൾ അന്വേഷിക്കുകയാണെന്നു പോസ്റ്റ് ചെയ്തിട്ടുണ്ട് .ഇത് തികച്ചും വ്യാജമാണ് .

മറ്റു ചില കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന മെയിൽ ഐ ഡി ആണ് അത് .ദൃശ്യം 3 ഇറക്കാൻ നിലവിൽ ആലോചനയില്ല ,എന്നാൽ അങ്ങനെ എടുക്കുക ആണെങ്കിൽ തന്നെ ആരുടെയും കയ്യിൽ നിന്നും കഥ വാങ്ങില്ല എന്നും ജീത്തു പറഞ്ഞു .

Related Topics

Share this story