Times Kerala

ഒമാനില്‍ വീണ്ടും കോവിഡ് വ്യാപനം;908 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

 
ഒമാനില്‍ വീണ്ടും കോവിഡ് വ്യാപനം;908 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനില്‍ വീണ്ടും കോവിഡ് വ്യാപനം കൂടുന്നു .908 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു .

മൂന്ന് ദിവസത്തെ കണക്കുകളാണ് ഒമാന്‍ ഭരണകൂടം പുറത്തുവിട്ടത്. കൊവിഡ് ബാധിച്ച്‌ രാജ്യത്ത് പുതിയതായി എട്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

72 മണിക്കൂറിനിടെ 775 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെ 1,41,496 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

 

Related Topics

Share this story