Times Kerala

വസ്ത്രങ്ങൾ കീറി മാറ്റി, കഴുത്തറുത്തു, മുഖം കല്ല് കൊണ്ട് അടിച്ചു വികൃതമാക്കി; പൂനെ നാഷണൽ കെമിക്കൽ ലബോറട്ടറിയിലെ യുവ ഗവേഷകൻ കൊല്ലപ്പെട്ട നിലയില്‍

 
വസ്ത്രങ്ങൾ കീറി മാറ്റി, കഴുത്തറുത്തു, മുഖം കല്ല് കൊണ്ട് അടിച്ചു വികൃതമാക്കി; പൂനെ നാഷണൽ കെമിക്കൽ ലബോറട്ടറിയിലെ യുവ ഗവേഷകൻ കൊല്ലപ്പെട്ട നിലയില്‍

മുംബൈ: പൂനെ നാഷണല്‍ കെമിക്കൽ ലബോറട്ടറിയിലെ യുവ ഗവേഷകനെ പഷാന്‍ പ്രദേശത്ത് കൊലപ്പെട്ട നിലയിൽ കണ്ടെത്തി. കഴുത്ത് മുറിക്കുകയും കല്ലുകൊണ്ട് മുഖത്ത് അടിക്കുകയും വസ്ത്രങ്ങള്‍ കീറി മാറ്റുകയും ചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ എട്ടരയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ താമസക്കാരനായിരുന്നു കൊല്ലപ്പെട്ട യുവാവ്. പുനെയിലെ സുതർവാടി പ്രദേശത്താണ് ഇപ്പോള്‍ തമാസിക്കുന്നത്.

Related Topics

Share this story