Times Kerala

ടിവി അവതാരകൻ തന്നെ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി 22 കാരി

 
ടിവി അവതാരകൻ തന്നെ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി 22 കാരി

ന്യൂഡൽഹി: ടിവി അവതാരകൻ തന്നെ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി 22 കാരിയായ യുവതി രംഗത്ത്. ഡൽഹിയിലെ ചാണക്യപുരിയിൽ കഴിഞ്ഞയാഴ്ചയാണ്​ പരാതിക്ക്​ ആസ്പദമായ സംഭവം.28കാരനായ ടെലിവിഷൻ അവതാരകൻ ഫൈവ്​ സ്റ്റാർ ഹോട്ടലിൽവെച്ച്​ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ​ പരാതി. ഡൽഹിയിലെ ഖാൻ മാർക്കറ്റ്​ സ്വദേശിയായ യുവതിയെ 28കാരൻ ഹോട്ടലിലേക്ക്​ കൂട്ടികൊണ്ടുപോകുകയായിരുന്നു. ഇയാളുടെ കുടുംബം അതേ ഹോട്ടലിലായിരുന്നു താമസം. അവിടെയെത്തിയതോടെ യുവാവ്​ മറ്റൊരു മുറിയെടുത്ത്​ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. മുംബൈയിലെ വ്യവസായിയുടെ മകനും ടെലിവിഷൻ അവതാരകനുമാണ് ആരോപണ വിധേയനായ​ യുവാവ്​. യുവതിയുടെ പരാതിയിൽ അവതാരകനെതിരെ കേസെടുത്തതായും പ്രതിയെ ഉടൻ അറസ്റ്റ്​ ചെയ്യുമെന്നും പൊലീസ്​ പറഞ്ഞു.

Related Topics

Share this story