Times Kerala

‘ഉറപ്പാണ്​ എൽ.ഡി.എഫ്​’ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‍റെ പ്രചരണ വാക്യം പുറത്തിറക്കി

 

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‍റെ പ്രചരണ വാക്യം പുറത്തിറക്കി. ‘ഉറപ്പാണ്​ എൽ.ഡി.എഫ്​’ എന്നാണ്​ പുതിയ മുദ്രാവാക്യം.ഉറപ്പാണ്​ വികസനം, ഉറപ്പാണ്​ ആരോഗ്യം, ഉറപ്പാണ്​ ജനക്ഷേമം തുടങ്ങിയ ഉപത​ലക്കെട്ടുകളും പ്രചരണത്തിന്​ ഉപയോഗിക്കും.മുഖ്യമന്ത്രിയുടെ ചിത്രത്തോടെയുള്ള പരസ്യ ബോർഡുകൾക്കൊപ്പം സർക്കാറിന്‍റെ വികസന ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്​.

Related Topics

Share this story