Times Kerala

മഞ്ഞപ്പിത്തം ബാധിച്ച് സൗദിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

 
മഞ്ഞപ്പിത്തം ബാധിച്ച് സൗദിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മഞ്ഞപ്പിത്തം ബാധിച്ച് സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മൂലം മരിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് മരണം.പുനലൂർ നീലമ്മൽ സുജ ഭവൻ അനൂപ് ഷാജി (26) ആണ് മദീനയിലെ ജർമൻ ആശുപത്രിയിൽ മരിച്ചത്. യാംബുവിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്നു അനൂപ്.വെള്ളിയാഴ്ച രാത്രി ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു. പരേതനായ സുജ ഭവന്‍ ഷാജിയാണ് പിതാവ്. മാതാവ്: സുജാത. അവിവാഹിതനാണ്.

Related Topics

Share this story