Times Kerala

ഷാള്‍ കഴുത്തില്‍ കുരുങ്ങി ഒന്‍പതു വയസുകാരന് ദാരുണാന്ത്യം

 
ഷാള്‍ കഴുത്തില്‍ കുരുങ്ങി ഒന്‍പതു വയസുകാരന് ദാരുണാന്ത്യം

കൊച്ചി: ഷാള്‍ കഴുത്തില്‍ കുരുങ്ങി ഒന്‍പതു വയസുകാരൻ മരിച്ചു. കോലഞ്ചേരി കുറിഞ്ഞി വട്ടേക്കാട്ട് കോളനിയില്‍ ജോണ്‍സന്റെയും സുമയുടെയും മകന്‍ അരുണ്‍ (9) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.50-ഓടെയാണ് സംഭവം.ഷാൾ കഴുത്തിൽ കുരുങ്ങിയതോടെ ശ്വാസംമുട്ടി കുഴഞ്ഞുവീണ കുട്ടിയെ വടവുകോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദമ്ബതിമാരുടെ നാല് കുട്ടികളില്‍ മൂന്നാമത്തെ കുട്ടിയാണ് അരുണ്‍. സംഭവ സമയം അമ്മ ജോലിക്ക് പോയിരിക്കുകയായിരുന്നു. സുഖമില്ലാത്ത അച്ഛനും സഹോദരങ്ങളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുറിഞ്ഞി ഗവ. എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് അരുണ്‍.

Related Topics

Share this story