Times Kerala

രാജ്യാന്തര ചലച്ചിത്ര മേള;സീറ്റ് റിസര്‍വേഷന്‍ രാവിലെ ആറു മുതല്‍

 
രാജ്യാന്തര ചലച്ചിത്ര മേള;സീറ്റ് റിസര്‍വേഷന്‍ രാവിലെ ആറു മുതല്‍

പാലക്കാട് :രാജ്യാന്തര ചലച്ചിത്ര മേളയില്‍ സിനിമകളുടെ സീറ്റ് റിസര്‍വേഷന്‍ രാവിലെ ആറു മണിക്കു ആരംഭിക്കും . തിയേറ്ററുകളില്‍ സീറ്റുകള്‍ പൂര്‍ണമാകും വരെയാണ് റിസര്‍വേഷന്‍ അനുവദിക്കുന്നത് . ‘registration.iffk.in’ വഴിയും ചലച്ചിത്ര അക്കാഡമിയുടെ ‘IFFK’ എന്ന ആപ്പ് വഴിയും സീറ്റുകള്‍ റിസര്‍വ് ചെയ്യാം .

ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് ഒരു ദിവസം മുന്‍പേ ആരംഭിക്കുന്ന റിസര്‍വേഷന്‍ പ്രദര്‍ശനത്തിന് ഒരു മണിക്കൂര്‍ മുന്‍പ് അവസാനിക്കും. മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നവര്‍ക്ക് മാത്രമേ തിയറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ. സീറ്റ് നമ്പര്‍ ഇ-മെയിലായും എസ്.എം .എസ് ആയും ഡെലിഗേറ്റുകള്‍ക്കു ലഭ്യമാക്കും. തെര്‍മല്‍ സ്‌കാനിങ്ങിന് ശേഷം മാത്രമേ ഡെലിഗേറ്റുകള്‍ക്കു തിയേറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ.

 

Related Topics

Share this story