Times Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേർക്കാൻ ഇനിയും അവസരം

 
നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേർക്കാൻ ഇനിയും അവസരം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ അവസരം. ഇതിനായി അക്ഷയകേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. സ്ഥലം മാറ്റത്തിനും തെറ്റ് തിരുത്തലിനും ഇത്തരത്തിൽ അപേക്ഷിക്കാം. പുതിയ അപേക്ഷകരെ ഉള്‍പ്പെടുത്തികൊണ്ടുള്ള പട്ടിക തിരഞടെടുപ്പിൽ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുന്‍പ് ആയിരിക്കും പ്രസിദ്ധീകരിക്കുക. അന്തിമവോട്ടര്‍പ്പട്ടിക സംബന്ധിച്ച രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പടെ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് വീണ്ടും പേര് ചേര്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ അവസരം നല്‍കിയത്.

Related Topics

Share this story