Times Kerala

ശ​ര​ത്കു​മാ​ർ കമലഹാസനെ സന്ദർശിച്ചു; സ​മ​ത്വ​മ​ക്ക​ൾ ക​ക്ഷി മ​ക്ക​ൾ നീ​തി മ​യ്യ​വു​മാ​യി സ​ഹ​ക​രി​ക്കും

 
ശ​ര​ത്കു​മാ​ർ കമലഹാസനെ സന്ദർശിച്ചു; സ​മ​ത്വ​മ​ക്ക​ൾ ക​ക്ഷി മ​ക്ക​ൾ നീ​തി മ​യ്യ​വു​മാ​യി സ​ഹ​ക​രി​ക്കും

ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തമിഴ്‌നടൻ ശരത് കുമാർ നടൻ മക്കൾ നീതി മയ്യം അധ്യക്ഷനുമായ നടനുമായ കമൽ ഹാസനെ സന്ദർശിച്ചു. ഇതോടെ ശരത് കുമാറിന്‍റെ സമത്വ മക്കൾ കക്ഷി (എഐഎസ്എംകെ)യും കമൽ ഹാസന്‍റെ മക്കൾ നീതി മയ്യവും തിരഞ്ഞെടുപ്പിൽ സ​ഹ​ക​രി​ച്ച് പ്രവർത്തിക്കും.ഇതിന്‍റെ ഭാഗമായാണ് സമത്വ മക്കൾ കക്ഷിയുടെ സ്ഥാപകൻ ശരത് കുമാർ കമൽ ഹാസനുമായി കൂടിക്കാഴ്ച നടത്തിയത്. ചർച്ചയിൽ അനുകൂലമായ പ്രതികരണമാണ് കമൽ ഹാസൻ നൽകിയതെന്നും റിപ്പോർട്ടുകളുണ്ട്.കേരളത്തിനും പുതുച്ചേരിക്കും ഒപ്പം ഏപ്രിൽ ആറിനാണ് തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Related Topics

Share this story