Times Kerala

കൈക്കൂലി കേസ്; എഎസ്‌ഐക്ക് രണ്ട് വര്‍ഷം തടവും അരലക്ഷം രൂപ പിഴയും വിധിച്ച് കോടതി

 
കൈക്കൂലി കേസ്; എഎസ്‌ഐക്ക് രണ്ട് വര്‍ഷം തടവും അരലക്ഷം രൂപ പിഴയും വിധിച്ച് കോടതി

ഇടുക്കി: കൈക്കൂലി കേസില്‍ എഎസ്‌ഐക്ക് ശിക്ഷ വിധിച്ച്‌ വിജിലന്‍സ് കോടതി. രണ്ട് വര്‍ഷം തടവ് ശിക്ഷയും അരലക്ഷം രൂപ പിഴയുമാണ് വിധിച്ചത് . മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇടുക്കി ശാന്തന്‍പാറ സ്റ്റേഷനില്‍ എഎസ്‌ഐ ആയിരുന്ന എം വി ജോയിയെ ആണ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്.2011 ല്‍ ജോയി ഒരു അടിപിടി കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു. അതിന് മധ്യസ്ഥന്‍ നിന്ന ജോയി 5,000 രൂപ കൈക്കൂലി വാങ്ങിയെന്നതായിരുന്നു കേസ്.

Related Topics

Share this story