Times Kerala

ഈജിപ്തില്‍ കാര്‍ ബോംബ് സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു

 

കെയ്‌റോ: ഈജിപ്തില്‍ കാര്‍ ബോംബ് സ്‌ഫോടനം. ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സിനായ് പ്രവിശ്യയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.കൊല്ലപ്പെട്ടവരില്‍ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്‍മാരുമാണുള്ളത്. മിലിറ്ററി ചെക്‌പോയിന്റിന് 200 മീറ്റര്‍ അകലത്തില്‍ വെച്ചാണ് സ്‌ഫോടനം ഉണ്ടായത്. വാഹനം നിര്‍ത്താന്‍ വേണ്ടി സൈനികര്‍ തടഞ്ഞ സമയത്തായിരുന്നു സ്‌ഫോടനം നടന്നതെന്നാണ് സൈനികവൃത്തങ്ങള്‍ പറയുന്നത്.

Related Topics

Share this story