Times Kerala

‘കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞു’: കോൺഗ്രസ്സിന് ‌മുന്നറിയിപ്പുമായി ആന്റണി

 
‘കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞു’: കോൺഗ്രസ്സിന് ‌മുന്നറിയിപ്പുമായി ആന്റണി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ചർച്ചകൾ സജീവമാകുന്നതിനിടെ കോൺഗ്രസിന് മുന്നറിയിപ്പുമായി മുതിർന്ന നേതാവ് എ.കെ. ആന്റണി. ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. പുതുമുഖങ്ങൾ ആയാൽ മാത്രം പോരാ,സ്ഥാനാർത്ഥികൾക്ക് ജനങ്ങൾക്കിടയിൽ വിശ്വാസ്യതയും വേണം. ജനങ്ങൾക്ക് സ്വീകാര്യരായ ആളുകളെ സ്ഥാനാർഥികളാക്കണംമെന്നും അദ്ദേഹം പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധന വിവാദവും പിഎസ്‌സി സമരവും ഇടത് സർക്കാരിന് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.

Related Topics

Share this story