Times Kerala

യുഡിഎഫിന്‍റേത് വികസനമുന്നേറ്റത്തെ തടയുന്ന നിലപാട്; സംസ്ഥാനത്ത് തുടര്‍ ഭരണമുണ്ടാവും: എ വിജയരാഘവന്‍

 
യുഡിഎഫിന്‍റേത് വികസനമുന്നേറ്റത്തെ തടയുന്ന നിലപാട്; സംസ്ഥാനത്ത് തുടര്‍ ഭരണമുണ്ടാവും: എ വിജയരാഘവന്‍

തിരുവനന്തപുരം: പ്രതിപക്ഷമെന്ന നിലയില്‍ യുഡിഎഫ് നടത്തുന്നത് സംസ്ഥാനത്തിന്റെ വികസനമുന്നേറ്റത്തെ തടയുന്ന നിലപാടാണെന്നും സംസ്ഥാനത്ത് തുടര്‍ ഭരണമുണ്ടാവുമെന്നും സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ നല്ല രീതിയില്‍ വിലയിരുത്തുന്നുണ്ടെന്നും കേരളീയരുടെ മനസില്‍ സര്‍ക്കാറിന് വൻ പിന്തുണയാണ് ഉള്ളതെന്നും എ വിജയരാഘവന്‍ പറഞ്ഞു.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം എളുപ്പത്തില്‍ പൂര്‍ത്തിയാക്കുമെന്നും യുഡിഎഫ് പതിവിലും ദുര്‍ബലപ്പെട്ടുവെന്നും എ വിജയരാഘവന്‍ പറഞ്ഞു.

Related Topics

Share this story