Times Kerala

കരിയര്‍ താളം തെറ്റും, സമൂഹം പുച്ഛിക്കും, അവർ മുന്നറിയിപ്പു നല്‍കി: അമല പോള്‍

 
കരിയര്‍ താളം തെറ്റും, സമൂഹം പുച്ഛിക്കും, അവർ മുന്നറിയിപ്പു നല്‍കി: അമല പോള്‍

വിവാഹമോചന സമയത്ത് താന്‍ കടന്നുപോയ പ്രശ്‌നങ്ങളെ കുറിച്ച് മനസ്സ് തുറന്ന് നടി അമല പോള്‍. ജീവിതം വേർപ്പെടുത്തേണ്ട സാഹചര്യത്തിൽ താൻ എത്തിയപ്പോൾ പിന്തുണയ്ക്കാനായി ആരും വന്നതായി ഓര്‍മ്മയില്ല എന്നാണ് അമല പറയുന്നത്.

‘പിറ്റ കതലു’ എന്ന തെലുങ്ക് ആന്തോളജിയില്‍ മീര എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന അമല ചിത്രത്തിൽ താൻ അവതരിപ്പിക്കുന്ന മീരയിലെ കഥാപാത്രത്തെ കുറിച്ച് ഒരു മാധ്യമത്തോട് സംസാരിക്കുന്നതിനിടെയാണ് തന്റെ വിവാഹമോചനത്തെ കുറിച്ചും അമല മനസ്സ് തുറന്നത്. യഥാര്‍ത്ഥ ലോകത്തിന്റെ പ്രതിഫലനമാണ് മീര എന്ന ചിത്രം. താന്‍ വേര്‍പിരിയലിലൂടെ കടന്നുപോയപ്പോള്‍, പിന്തുണയ്ക്കാന്‍ ആരും വന്നതായി ഓര്‍മ്മയില്ല. എല്ലാവരും തന്നില്‍ ഭയം വളര്‍ത്താന്‍ ശ്രമിച്ചു. ഒരു പെണ്‍കുട്ടി മാത്രമാണെന്ന് അവര്‍ ഓര്‍മ്മപ്പെടുത്തി.

വിജയിച്ച അഭിനേതാവായിട്ട് കൂടി ഒരു പുരുഷന്‍ ഒപ്പം ഇല്ലെങ്കില്‍ താന്‍ ഭയപ്പെടണമെന്ന് അവര്‍ പറഞ്ഞു. തന്റെ കരിയര്‍ താളം തെറ്റുമെന്നും സമൂഹം പുച്ഛിക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. ആരും തന്റെ സന്തോഷമോ മാനസിക ആരോഗ്യമോ മുഖവിലയ്ക്ക് എടുത്തില്ല, അതിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതുമില്ല- അമല പറയുന്നു.

Related Topics

Share this story