Times Kerala

ജയില്‍ ഡയറക്ടറെ അടക്കം 25 പേരെ വെടിവെച്ച് കൊന്ന ശേഷം ജയില്‍ ചാടിയ ഗുണ്ടാ തലവനെ പോലീസ് വെടിവെച്ച്‌ കൊന്നു

 
ജയില്‍ ഡയറക്ടറെ അടക്കം 25 പേരെ വെടിവെച്ച് കൊന്ന ശേഷം ജയില്‍ ചാടിയ ഗുണ്ടാ തലവനെ പോലീസ് വെടിവെച്ച്‌ കൊന്നു

പോര്‍ട്ട്-ഔ-പ്രിന്‍സ്: ഹെയ്റ്റിയില്‍ ജയില്‍ ചാടിയ ഗുണ്ടാ തലവനെ പൊലീസ് വെടിവെച്ച്‌ കൊന്നു.കഴിഞ്ഞ ദിവസം ജയില്‍ ഡയറക്ടറെ അടക്കം 25 പേരെ വെടിവെച്ച്‌ കൊന്നാണ് ഗുണ്ടാ തലവനായ ആര്‍നെല്‍ ജോസഫും 400 തടവുകാരും രക്ഷപ്പെട്ടത് .അതേസമയം തടവ് ചാടി ബൈക്കില്‍ സഞ്ചരിച്ച ആര്‍നെല്‍ ജോസഫിനെ ചെക്ക്പോസ്റ്റിലുണ്ടായിരുന്ന പൊലീസ് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് അവിടെ വെച്ച് വെടിവെപ്പ് ഉണ്ടായെങ്കിലും ഇയ്യാൾ കൊല്ലപ്പെടുകയായിരുന്നു .ഹെയ്റ്റിയിലെ ഏറ്റവും ശക്തനായ ഗുണ്ടാ തലവനായാണ് ആര്‍നെല്‍ ജോസഫ് അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ക്കൊപ്പം രക്ഷപ്പെട്ട 400 തടവുകാരില്‍ ഇതുവരെ 40 പേരെ മാത്രമാണ് പൊലീസിന് പിടികൂടാനായത്.

Related Topics

Share this story