Times Kerala

ആലപ്പുഴയിൽ യുവതിയെ തട്ടിക്കൊണ്ടു പോയത് മൂന്ന് സംഘത്തില്‍പെട്ടവര്‍; സ്വര്‍ണം മാലിയില്‍ ഉപേക്ഷിച്ചിട്ടില്ലെന്ന നിഗമനത്തില്‍ പൊലീസ്

 
ആലപ്പുഴയിൽ യുവതിയെ തട്ടിക്കൊണ്ടു പോയത് മൂന്ന് സംഘത്തില്‍പെട്ടവര്‍; സ്വര്‍ണം മാലിയില്‍ ഉപേക്ഷിച്ചിട്ടില്ലെന്ന നിഗമനത്തില്‍ പൊലീസ്

ആലപ്പുഴ: മാന്നാര്‍ കുരട്ടിക്കാട് സ്വദേശി ബിനോയുടെ വീട് ആക്രമിച്ച് ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നിൽ മൂന്ന് സംഘങ്ങള്‍. മലബാര്‍,കോഴി തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍ എന്നാണു സൂചന. സ്വര്‍ണക്കടത്തു സംഘം ഈ മൂന്ന് സംഘത്തിനും ഓരോ ചുമതലകള്‍ പ്രത്യേകം നല്‍കിയിരുന്നതയാണ് റിപ്പോർട്ട്. യുവതിയെ തട്ടിക്കൊണ്ടൂ പോയി രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികളെ തിരിച്ചറിയുകയും വാഹനത്തിന്റെ നമ്പര്‍ കണ്ടെത്താനും പൊലീസിനു കഴിഞ്ഞു. ബിന്ദു നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും പൊലീസിന് വ്യക്തമായി. ഒന്നരക്കിലോയിലധികം സ്വര്‍ണമാണ് യുവതി കടത്തിയത്. മാലിയില്‍ സ്വര്‍ണം ഉപേക്ഷിച്ചു എന്ന വാദം കളവാണെന്നാണ് പൊലീസിന്റെ നിഗമനം. തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നാലെ വീട്ടിലെത്തിയ പൊലീസിനോട് വ്യക്തമായ വിവരം നല്‍കാന്‍ ബിന്ദുവിന്റെ ഭര്‍ത്താവോ വീട്ടുകാരോ തയ്യാറായിരുന്നില്ല. അറസ്റ്റിലായ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

Related Topics

Share this story