Times Kerala

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌ത പിതാവിന് ജീവപര്യന്തം

 
പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌ത പിതാവിന് ജീവപര്യന്തം

ലഖ്‌നൗ: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌ത പിതാവിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഉത്തർപ്രദേശ് പോക്‌സോ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. 2018 ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് കർവി പൊലീസ് എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്ന്നുതത്. പിതാവ് പെൺകുട്ടിയെ അകാരണമായി മർദിക്കുന്ന എന്നായിരുന്നു പരാതി. എന്നാൽ വാദം കേൾക്കുന്നതിനിടെ പിതാവ് തന്നെ ബലാത്സംഗം ചെയ്‌തതായി പെൺകുട്ടി മൊഴി നൽകുകയായയിരുന്നു. തുടർന്ന് പ്രതിക്ക് 1.05 ലക്ഷം രൂപ പിഴയും ചുമത്തി. പകുതി തുക പെൺകുട്ടിക്കും അമ്മയ്‌ക്കും നൽകണമെന്നും കോടതി നിർദേശിച്ചു.

Related Topics

Share this story