Times Kerala

ചരിത്രത്തിലിതാദ്യം, ആറ്റുകാല്‍ പൊങ്കാല ഇന്ന് ; ഭ​ക്ത​ര്‍ക്ക് സ്വ​ന്തം വീ​ടു​ക​ളി​ല്‍ പൊ​ങ്കാ​ല അ​ര്‍പ്പി​ക്കാം

 
ചരിത്രത്തിലിതാദ്യം, ആറ്റുകാല്‍ പൊങ്കാല ഇന്ന് ; ഭ​ക്ത​ര്‍ക്ക് സ്വ​ന്തം വീ​ടു​ക​ളി​ല്‍ പൊ​ങ്കാ​ല അ​ര്‍പ്പി​ക്കാം

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല ഇന്ന് 10.20ന് ന​ട​ക്കും. കോ​വി​ഡിന്റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ക്കു​റി പൊ​ങ്കാ​ല ക്ഷേ​ത്ര​ച്ച​ട​ങ്ങു​ക​ളി​ല്‍ മാ​ത്ര​മാ​യി ചു​രു​ക്കി​യി​ട്ടു​ണ്ട്. ഭ​ക്ത​ര്‍ക്ക് സ്വ​ന്തം വീ​ടു​ക​ളി​ല്‍ പൊ​ങ്കാ​ല അ​ര്‍പ്പി​ക്കാം.ക്ഷേ​ത്ര​ത്തി​ലെ പ​ണ്ടാ​ര അ​ടു​പ്പി​ല്‍ മാ​ത്ര​മാ​ണ്​ പൊ​ങ്കാ​ല.ക്ഷേ​ത്ര​ത്തി​ല്‍ പൊ​ങ്കാ​ല ന​ട​ക്കു​ന്ന സ​മ​യ​ത്ത് വീ​ടു​ക​ളി​ല്‍ പ​തി​വു​ള്ള രീ​തി​യി​ല്‍ പൊ​ങ്കാ​ല തു​ട​ങ്ങു​ക​യും നി​വേ​ദി​ക്കു​ക​യും ചെ​യ്യാം. പ​തി​വു​പോ​ലെ​യു​ള്ള സ​മൂ​ഹ പൊ​ങ്കാ​ല അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ പൊ​ലീ​സും ജി​ല്ല ഭ​ര​ണ​കൂ​ട​വും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

രാ​വി​ലെ 10.20ന് ​ശു​ദ്ധ​പു​ണ്യാ​ഹ​ത്തോ​ടെ ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ക്കും. 10.50 ന് ത​ന്ത്രി തെ​ക്കേ​ട​ത്ത് കു​ഴി​ക്കാ​ട്ടി​ല്ല​ത്ത് പ​ര​മേ​ശ്വ​ര​ന്‍ വാ​സു​ദേ​വ​ന്‍ ഭ​ട്ട​തി​രി​പ്പാ​ട് ശ്രീ​കോ​വി​ലി​ല്‍​നി​ന്ന് ദീ​പം പ​ക​ര്‍​ന്ന് മേ​ല്‍​ശാ​ന്തി പി. ​ഈ​ശ്വ​ര​ന്‍ ന​മ്ബൂതി​രി​ക്ക് കൈ​മാ​റും. ക്ഷേ​ത്ര തി​ട​പ്പ​ള്ളി​യി​ലെ​യും വ​ലി​യ തി​ട​പ്പ​ള്ളി​യി​ലെ​യും പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ല്‍ പ​ക​ര്‍​ന്ന ശേ​ഷം അ​ഗ്​​നി സ​ഹ​മേ​ല്‍​ശാ​ന്തി​ക്ക് കൈ​മാ​റും.വൈ​കീ​ട്ട് 3.40ന് ​ഉ​ച്ച​പൂ​ജ​ക്ക്​ ശേ​ഷം പൊ​ങ്കാ​ല നി​വേ​ദ്യ ച​ട​ങ്ങ്​ ന​ട​ക്കും.

Related Topics

Share this story