Times Kerala

കുമളിയില്‍ നിന്നും നിരോധിത കീടനാശിനികൾ പിടികൂടി

 
കുമളിയില്‍ നിന്നും നിരോധിത കീടനാശിനികൾ പിടികൂടി

കുമളി: കേരള തമിഴ്നാട് അതിര്‍ത്തി പ്രദേശമായ കുമളിയില്‍ നിന്നും നിരോധിത കീടനാശിനികൾ പിടികൂടി. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ പതിനഞ്ച് ലീറ്റര്‍ കീടനാശിനിയാണ് വാഹന പരിശോധനയ്ക്കിടെ എക്സൈസ് സംഘം പിടികൂടിയത്. കേരളത്തിൽ നിരോധിച്ച കീടനാശിനിയായ മോണോ ക്രോട്ടോഫോസിന്റെ ഒരു ലിറ്റർ വരുന്ന 15 കുപ്പികളാണ് എക്സൈസ് കണ്ടെത്തിയത്. വാഹനത്തിന്റെ പിൻ സീറ്റിന്റെ അടിഭാഗത്ത് ഒളിപ്പിച്ചായിരുന്നു ഇവ കടത്താൻ ശ്രമിച്ചത്. തമിഴ്നാട് കമ്പത്ത് നിന്ന് വാങ്ങിയ കീടനാശിനികൾ അണക്കരയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ എത്തിക്കുക ആയിരുന്നു ലക്ഷ്യമെന്നു എക്സൈസ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത കീടനാശിനികൾ കൃഷി വകുപ്പിന് കൈമാറി. സാമ്പിൾ പരിശോധനയ്ക്ക് അയച്ച് കെമിക്കൽ അളവ് രേഖപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കുമെന്ന് കൃഷ് വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Related Topics

Share this story