Times Kerala

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു, ഭർത്താവ് റിമാൻഡിൽ

 
കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു, ഭർത്താവ് റിമാൻഡിൽ

വിതുര: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഗുരുതരമായി വെട്ടി പരുക്കേല്‍പ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.രമേശ് എന്ന 45കാരനെയാണ് നെടുമങ്ങാട് കൊടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.മരുതാമല സ്വദേശി ചാരുപാറ ജ്ഞാനിക്കുന്ന് രാജി ഭവനില്‍ ഗേളിയെയാണ് (റാണി 40) ഭര്‍ത്താവ് രമേശ് കഴിഞ്ഞ ദിവസം മാരകമായി വെട്ടി പരുക്കേല്‍പ്പിച്ചത്. കഴുത്തിലും തലയിലും നെഞ്ചിലും വെട്ടേറ്റ ഗേളി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇരുവരും മാസങ്ങളായി പിണങ്ങി കഴിയുകയാണ്. നെടുമങ്ങാട് കുടുംബക്കോടതിയില്‍ ഇവര്‍ തമ്മിലുള്ള വിവാഹമോചനകേസ് നടക്കുകയാണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

Related Topics

Share this story