ശൈത്യകാലം കഴിയുമ്പോൾ ഇന്ധന വില കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. രാജ്യത്തിന്റെ പലയിടത്തും പെട്രോൾ വില 100 കടന്നത് വൻരോഷമാണ് ഉയർത്തുന്നത്. ഇതിന് പിന്നാലെയാണ് വിചിത്രവാദവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.
ആഗോളതലത്തിലെ ശൈത്യതരംഗവും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയും തമ്മില്‍ ബന്ധമുണ്ടെന്നും ശൈത്യകാലം കഴിയുമ്പോൾ വില കുറയുമെന്നും അദ്ദേഹം പറയുന്നു. ആവശ്യം കൂടുമ്പോൾ വിലയും കൂടുന്നത് സാധാരണമാണ്. ശൈത്യകാലത്ത് ഇന്ധന ഉപയോഗവും കൂടുതലാണ്. ഇതൊക്കെ കൊണ്ടാണ് വില കൂടുന്നത്. ശൈത്യകാലത്തിന് ശേഷം വില കുറയും. മന്ത്രി പറയുന്നു.
മന്ത്രിയുടെ പ്രസ്താവന ഇതിനോടകം സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. ഇന്ധന വില കൂടുന്നതിൽ താനും ധർമസങ്കടത്തിലാണെന്നാണ് ഇന്നലെ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്.
Comments are closed.