Times Kerala

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് ദയനീയ പരാജയം ഏറ്റു വാങ്ങും : എ വിജയരാഘവൻ

 
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് ദയനീയ പരാജയം ഏറ്റു വാങ്ങും : എ വിജയരാഘവൻ

തിരുവനന്തപുരം :വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് ദയനീയ പരാജയം ഏറ്റു വാങ്ങുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ .എന്ത് അടിസ്ഥാനത്തിലാണ് യു ഡി എഫ് 90 സീറ്റ് നേടുമെന്ന് പറയുന്നതെന്ന് മനസിലാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു .

എൻ സി പി സീറ്റ് വിഭജനത്തിൽ ആശങ്ക ഇല്ല .ഇടതുപക്ഷ മുന്നേറ്റത്തെ തകർക്കാൻ ശ്രമം നടക്കുന്നുണ്ട് .കേന്ദ്ര ഏജൻസികളെ വരെ ഇറക്കി .എന്നാൽ തങ്ങളുടെ കൈ ശുദ്ധമാണ് .കേരളത്തിൽ കാലു മാറ്റി സർക്കാർ ഉണ്ടാക്കാം എന്ന ബി ജെ പി മോഹം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു .

Related Topics

Share this story