Times Kerala

തെലങ്കാനയിൽ വെട്ടിക്കൊന്ന അഭിഭാഷകരുടെ കേസ് സി ബി ഐ അന്വേഷിക്കണമെന്ന്  തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി

 
തെലങ്കാനയിൽ വെട്ടിക്കൊന്ന അഭിഭാഷകരുടെ കേസ് സി ബി ഐ അന്വേഷിക്കണമെന്ന്  തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി

ഹൈദരാബാദ് :തെലങ്കാനയിൽ നടുറോഡിലിട്ടു വെട്ടിക്കൊന്ന അഭിഭാഷകരായ ഗാട്ടു  വാമൻ ,നാഗമണി  എന്നിവരുടെ കൊലപാതകങ്ങളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യതെലങ്കാനയിൽ വെട്ടിക്കൊന്ന അഭിഭാഷകരുടെ കേസ് സി ബി ഐ അന്വേഷിക്കണമെന്ന്  തെലങ്കാന പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ഉത്തം കുമാർ റെഡിയുടെ നേതൃത്വത്തിൽ   നേതാക്കൾ ഗവർണർ  ഡോ :തമിഴിസൈ  സൗന്ദരരാജനെ കണ്ടു .

കൊലപാതകത്തിന് പിന്നിൽ മണ്ണ്  മാഫിയ ആണെന്നും ഇവർക്ക് പോലീസ് പിന്തുണ ഉണ്ടായിരുന്നതായും കോൺഗ്രസ് നേതാക്കൾ അറിയിച്ചു .സംഭവത്തിനു പിന്നിൽ ലോക്കൽ പോലീസ് ഉദ്യോഗസ്ഥരുണ്ട് ,അവർ അന്വേഷിച്ചാൽ യാതൊരു ഫലവും ഉണ്ടാകില്ല .മരിച്ചവരുടെ കുടുംബത്തിന് വേഗത്തിൽ നീതി നടപ്പാക്കണം .സംഭവത്തിൽ കോടതി നിരീക്ഷണത്തിലുള്ള സി ബി ഐ അന്വേഷണവും പാർട്ടി ആവശ്യപ്പെട്ടു .

 

 

 

 

 

 

 

 

 

 

 

 

 

 

Related Topics

Share this story