Times Kerala

ഏലപ്പാറയിൽ ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച അച്ഛൻ റിമാൻഡിൽ

 
ഏലപ്പാറയിൽ ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച അച്ഛൻ റിമാൻഡിൽ

ഇടുക്കി :ഏലപ്പാറയിൽ ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച അച്ഛൻ റിമാൻഡിൽ .ഹോസ്റ്റലിൽ പഠിക്കുന്ന മകൾ കോവിഡ് വ്യാപനത്തെ തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് സംഭവം .വണ്ടിപ്പെരിയാറിൽ സ്പെഷ്യൽ ഹോസ്റ്റലിൽ താമസിച്ചാണ് പെൺകുട്ടി പഠിച്ചു കൊണ്ടിരുന്നത് .

കോവിഡ് മൂലം വീട്ടിൽ എത്തിയപ്പോഴാണ് അച്ഛനിൽ നിന്നും ഇങ്ങനെ ഒരു ദുരനുഭവം കുട്ടിക്ക് നേരിടേണ്ടി വന്നത് .പെൺകുട്ടിയുടെ ‘അമ്മ വർഷങ്ങൾക്ക് മുൻപ് മരിച്ചു .ഹോസ്റ്റലിൽ മടങ്ങി എത്തിയ പെൺകുട്ടീടെ സ്വഭാവത്തിൽ മാറ്റങ്ങൾ പ്രകടമായിരുന്നു .

തുടർന്ന് ടീച്ചർമാർ ചോദ്യം ചെയ്തപ്പോളാണ് പീഡന വിവരം മറ നീക്കി പുറത്ത് വരുന്നത് .തുടർന്ന് ഇവർ പോലീസിന് വിവരം കൈമാറുക ആയിരുന്നു .

Related Topics

Share this story