Times Kerala

തിരഞ്ഞെടുപ്പ് നേരിടാൻ ബി ജെ പി സുസജ്ജം : വി മുരളീധരൻ 

 
തിരഞ്ഞെടുപ്പ് നേരിടാൻ ബി ജെ പി സുസജ്ജം : വി മുരളീധരൻ 

തിരുവനന്തപുരം :തിരഞ്ഞെടുപ്പ് നേരിടാൻ ബി ജെ പി സുസജ്ജമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ .കൂടുതൽ  സീറ്റുകൾ നേടി നിയമസഭയിൽ നിർണായക ശക്തിയാവുകയാണ് പാർട്ടിയുടെ ലക്‌ഷ്യം .അതേ  സമയം കേരളത്തിൽ  വോട്ടെണ്ണൽ മെയ് 2  നു തന്നെ  നടക്കും .വീടുകൾ കയറി പ്രചാരണത്തിന് അഞ്ചു പേരിൽ കൂടുതൽ പാടില്ല .

80  വയസ്സിനു മുകളിൽ ഉള്ളവർക്ക് തപാൽ വോട്ട് ആണ് .മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിക്കും .മാതൃക പെരുമാറ്റ ചട്ടം നിലവിൽ വന്നു .കേരളത്തിൽ 40 ,771 പോളിങ് ബൂത്തുകളുണ്ട് .കേരളത്തിൽ പോലീസ് നിരീക്ഷകനായി ദീപക് മിശ്രയെ നിയമിച്ചു .തിരഞ്ഞെടുപ്പ് റാലിക്ക് അഞ്ചു വാഹനങ്ങൾ മാത്രം ഉപയോഗിക്കാവു .പത്രിക സമർപ്പണത്തിനു രണ്ടു പേരിൽ കൂടുതൽ പാടില്ല .

Related Topics

Share this story