Times Kerala

യുഎഇയില്‍ കോവിഡ് വ്യാപനം കൂടുന്നു;24 മണിക്കൂറിനിടെ 3498 കോവിഡ് കേസുകൾ

 
യുഎഇയില്‍ കോവിഡ് വ്യാപനം കൂടുന്നു;24 മണിക്കൂറിനിടെ 3498 കോവിഡ് കേസുകൾ

അബുദാബി: യുഎഇയില്‍ കോവിഡ് വ്യാപനം കൂടുന്നു .ഇന്ന് 3498 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ചികിത്സയിലായിരുന്ന 2478 പേരാണ് രോഗമുക്തരായത്.  24 മണിക്കൂറിനിടെ 16 കൊവിഡ് മരണങ്ങളും സ്‌ഥിരീകരിച്ചു .

1,87,176 കൊവിഡ് പരിശോധനകളാണ് പുതിയതായി രാജ്യത്ത് നടത്തിയത്. ഇതുവരെ 3.02 കോടിയിലധികം പരിശോധനകള്‍ യുഎഇയിലുടനീളം നടത്തിയെന്ന്  ആരോഗ്യ – പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി .

Related Topics

Share this story