Times Kerala

ഇന്ധന വില വര്‍ധന;ഓട്ടോറിക്ഷ കെട്ടിവലിച്ച്‌ പ്രതിഷേധിച്ച് ശശി തരൂര്‍ എംപി

 
ഇന്ധന വില വര്‍ധന;ഓട്ടോറിക്ഷ കെട്ടിവലിച്ച്‌ പ്രതിഷേധിച്ച് ശശി തരൂര്‍ എംപി

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിനെതിരെ‌ ഓട്ടോറിക്ഷ കെട്ടിവലിച്ച്‌ പ്രതിഷേധിച്ച് ശശി തരൂര്‍ എംപി .

തിരുവനന്തപുരത്ത് ഐഎന്‍ടിയുസി സംഘടിപ്പിച്ച്  പ്രതിഷേധ പരിപാടിയിലാണ് അദ്ദേഹം  പങ്കെടുത്തത്.

ഇന്ധന വില വർധന സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കിയതായി അദ്ദേഹം ആരോപിച്ചു.

ഇന്ത്യക്കാര്‍ 260 ശതമാനം നികുതി കൊടുക്കുമ്ബോള്‍ അമേരിക്കയില്‍ ഇത്  20 ശതമാനം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി  .

അമിത നികുതി കുറയ്ക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരാജയത്തിനെതിരെയാണ് പ്രതിഷേധമെന്ന് അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story