chem

“ഡീപ് നൊസ്റ്റാൾജിയ”, മരിച്ചുപോയവർക്ക്‌ ജീവൻ നൽകാം.!

ചരിത്രത്തിനു ഒരു പുതിയ മാനം നൽകിക്കൊണ്ട് മരണപ്പെട്ട കുടുംബാംഗങ്ങളുടെ പഴയ ഫോട്ടോകൾ ആനിമേറ്റുചെയ്യാൻ കഴിയുന്ന വിചിത്രമായ പുതിയ ഓൺലൈൻ ടൂൾ പുറത്തിറക്കിയിരിക്കുകയാണ് വംശാവലി വെബ്‌സൈറ്റായ “മൈ ഹെറിറ്റേജ്”. “ഡീപ് നൊസ്റ്റാൾജിയ” എന്നറിയപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സൗജന്യ ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഏത് ഫോട്ടോയുടെയും മുഖം ആനിമേറ്റുചെയ്ത് തന്മയത്വഭാവം നൽകുന്നു. വിക്ടോറിയ രാജ്ഞി, മാർക്ക് ട്വെയ്ൻ, ഫ്ലോറൻസ് നൈറ്റിംഗേൽ എന്നിവരുൾപ്പെടെയുള്ള ചരിത്രകാരന്മാർക്ക് ജീവൻ നൽകിക്കൊണ്ട് ഇതിന്റെ മാതൃക അവതരിപ്പിച്ചിരിക്കുകയാണ് മൈ ഹെറിറ്റേജ്. വീഡിയോചിത്രങ്ങളുടെ പുനർനിർമ്മാണത്തിൽ പഠനം നടത്തുന്ന ഇസ്രായേലിലെ സ്ഥാപനമായ D-ID യാണ് ഈ നൂതന വിദ്യ വികസിപ്പിച്ചിരിക്കുന്നത്. ഡീപ് നൊസ്റ്റാൾ‌ജിയ വെബ്‌പേജിൽ രജിസ്റ്റർ ചെയ്ത ആർക്കും ഒരു ഫോട്ടോ അപ്‌ലോഡുചെയ്യുന്നതിലൂടെ ഈ സൗജന്യ സേവനം ഉപയോഗിക്കാവുന്നതാണ്.

You might also like

Comments are closed.