Times Kerala

മത്സ്യത്തൊഴിലാളികള്‍ക്ക് പത്ത് ആഴക്കടൽ മൽസ്യബന്ധന യാനങ്ങൾ നല്‍കും ; ഫിഷറീസ് മന്ത്രി

 
മത്സ്യത്തൊഴിലാളികള്‍ക്ക് പത്ത് ആഴക്കടൽ മൽസ്യബന്ധന യാനങ്ങൾ നല്‍കും ; ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് പത്ത് ആഴക്കടൽ മൽസ്യബന്ധന യാനങ്ങൾ നല്‍കുമെന്ന് ഫിഷറീസ് മന്ത്രി .കൊച്ചി ഷിപ്പ് യാര്‍ഡ് മുഖേനയാണ് യാനങ്ങൾ നല്‍കുന്നത് .

എട്ട് മാസത്തിനുള്ളിൽ യാനങ്ങൾ നല്‍കുമെന്നും വ്യക്‌തമാക്കി . മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നിർമിച്ച വീടുകൾ, ഫ്ലാറ്റുകൾ എന്നിവ തുറന്നു കൊടുക്കുമെന്നും അറിയിച്ചു .

മാർച്ച് മുതൽ മണ്ണെണ്ണ ലിറ്ററിന് 25 രൂപ നിരക്കിൽ കൊടുക്കുമെന്നും ഫിഷറീസ് മന്ത്രി അറിയിച്ചു  . 177 കോടി സബ്‌സിഡി ഇതുവരെ കൊടുത്തുവെന്നും മേഴ്‍സിക്കുട്ടിയമ്മ വ്യക്‌തമാക്കി .

Related Topics

Share this story