Times Kerala

‘പ്രതികാരത്തിന്റെ വാൾ’ അൽ ഖ്വയ്‌ദക്ക് പുതിയ നേതാവ്.!!

 
‘പ്രതികാരത്തിന്റെ വാൾ’ അൽ ഖ്വയ്‌ദക്ക് പുതിയ നേതാവ്.!!

“പ്രതികാരത്തിന്റെ വാൾ ” എന്നറിയപ്പെടുന്ന സൈഫ് അൽ ആദെൽ ആണ് ഇനി അൽ ഖ്വയ്‌ദയുടെ പുതിയ നേതാവെന്ന് റിപ്പോർട്ട്. ബിൻ ലാദൻ നേതാവായിരുന്നപ്പോൾ പ്രവർത്തിച്ചിരുന്ന അപകടകാരികളായ തീവ്രവാദ സംഘടനയെ വീണ്ടും അതേരീതിയിൽ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ഈ പുതിയ നേതാവ്. റിപ്പോർട്ട് അനുസരിച്ച് ഇപ്പോൾ ഇറാനിൽ ഒളിവിൽ കഴിയുന്ന, കൂർമ്മ ബുദ്ധിയുള്ള അതിക്രൂരനായ ഈ യുദ്ധതന്ത്രജ്ഞന്‍, മുൻ നേതാവായിരുന്ന അയ്മാൻ സവാഹിരിക്കു ശേഷം ചുമതലയേറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞവർഷത്തിന്റെ അവസാനത്തിൽ അയ്മാൻ സവാഹിരി, കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് മരണപ്പെട്ടതായി അഭ്യുഹങ്ങൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി സൈഫ്, അൽ ഖ്വയ്‌ദയുടെ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടുന്നുണ്ട്. 1998 ൽ, നെയ്റോബിയിലെയും ഡാർ എസ് സലാമിലെയും, 224 പേർ കൊല്ലപ്പെട്ട, യുഎസ് എംബസി ബോംബാക്രമണത്തിന് ശേഷം, യു എസ് ഗവണ്മെന്റ്, 7.5 മില്യൺ യുഎസ് ഡോളർ സൈഫിന്റെ തലയ്ക്കു പ്രഖ്യാപിച്ചിരുന്നു. ” ബ്ലാക്ക് ഗാർഡ് ” എന്ന, ബിൻ ലാദന്റെ സുരക്ഷാ സംഘത്തിലെ പ്രധാനിയായിരുന്നു സൈഫ്. ഐ എസ്, ഇറാൻ, അഫ്ഗാനിലെ താലിബാൻ എന്നിവരുമായി ബന്ധം സ്ഥാപിക്കാനുള്ള നീക്കത്തിലാണ്, ബിൻ ലാദനേക്കാൾ അപകടകാരിയായ ഈ പുതിയ തലവൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related Topics

Share this story