Times Kerala

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ വെടിവെപ്പ്; ഒരാൾക്ക് പരിക്ക്

 
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ വെടിവെപ്പ്; ഒരാൾക്ക് പരിക്ക്

പട്‌ന: ബിഹാറിലെ കിയൂൾ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ അക്രമികൾ വെടിയുതിർത്തു. സംഭവത്തിൽ ഒരു ഹോം ഗാർഡ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഡ്യൂട്ടി പൂർത്തിയാക്കി വീട്ടിലേക്ക് പോവുകയായിരുന്ന ഭുനേശ്വർ കുമാറിനാണ് വെടിവെപ്പിൽ കൈക്ക് പരിക്കേറ്റത്.ഡെറാഡൂൺ-ഹൗറ ഉപാസന എക്‌സ്‌പ്രസ് കിയൂൾ റെയിൽ‌വേ സ്റ്റേഷനിലൂടെ കടക്കുമ്പോൾ അജ്ഞാതർ വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ. അന്വേഷണത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാൻ സാധിക്കൂ എന്നും പ്രതികളെ പിടികൂടാനായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിചേർത്തു.

Related Topics

Share this story