Times Kerala

ലോകകപ്പ്: ഈ മൂന്ന് താരങ്ങളുടെ പ്രകടനമാണ് താന്‍ കാണാനാഗ്രഹിക്കുന്നതെന്ന് സച്ചിന്‍

 
ലോകകപ്പ്: ഈ മൂന്ന് താരങ്ങളുടെ പ്രകടനമാണ് താന്‍ കാണാനാഗ്രഹിക്കുന്നതെന്ന് സച്ചിന്‍

ലണ്ടന്‍: കമന്ററി ബോക്സില്‍ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ ഇംഗ്ലണ്ട് ലോകകപ്പില്‍ താന്‍ കാണാനാഗ്രഹിക്കുന്ന മൂന്ന് കളിക്കാര്‍ ആരൊക്കെയെന്ന് തുറന്നു പറഞ്ഞ് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യന്‍ താരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാന്‍, ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍, ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ പ്രകടനങ്ങളാണ് ഈ ലോകകപ്പില്‍ താന്‍ കാണാനാഗ്രഹിക്കുന്നതെന്ന് സച്ചിന്‍ പറഞ്ഞു.

Related Topics

Share this story