Times Kerala

സുപ്രധാന ബസ് ഇടപാടുമായി BharatBenz വിപണിയിലേക്കുള്ള അവരുടെ തിരിച്ചുവരവ് ആഘോഷിക്കുന്നു

 
സുപ്രധാന ബസ് ഇടപാടുമായി BharatBenz വിപണിയിലേക്കുള്ള അവരുടെ തിരിച്ചുവരവ് ആഘോഷിക്കുന്നു

ചെന്നൈ-സംസ്ഥാനത്തെ മുൻ നിര ട്രാവൽ ആൻഡ് ടൂർ ഓപ്പറേറ്റർമാരായ, ബാംഗളൂർ
നിന്ന് പ്രവർത്തിക്കുന്ന, Sree Travels-ന് 25 ഭാരത്ബെൻസ് 1014 ബസ്സുകൾ
എത്തിച്ചു നൽകിയെന്ന് Daimler India Commercial Vehicles ഇന്ന് പ്രസ്താവിച്ചു.
കൊവിഡ്-19 കാലഘട്ടത്തിനു ശേഷം നടന്ന ഏറ്റവും വലിയ 10T സ്റ്റാഫ് ബസ്
കൈമാറ്റമാണ് ഇത്. ഇത് രാജ്യത്തെ സമ്പദ് വ്യവസ്ഥയും, ബസ് വിപണിയും
തിരിച്ചുവരവിന്റെ പാതയിലാണ് എന്നതും സൂചിപ്പിക്കുന്നു.
Daimler Bus India-ന്റെ CEO-യും, തലവനുമായ മി.കാൾ- അലക്സാണ്ടർ സൈദൽ
പറയുന്നു, “ശ്രീ ട്രാവത്സിന് 25 സ്റ്റാഫ് ബസ്സുകൾ എത്തിച്ചു നൽകിയതിൽ
BharatBenz വളരെ സന്തോഷിക്കുന്നു. ഈ ഓർഡർ, ഉപഭോക്താവിന് ഞങ്ങളിലുള്ള
വിശ്വാസം വ്യക്തമാക്കുന്നതും, ഒപ്പം യാത്രാവാഹനങ്ങളുടെ ശ്രേണിയിൽ ഒരു
തിരിച്ചുവരവ് നൽകുന്നതുമാണ്. ലോകോത്തര സവിശേഷതകളും, ഫ്ലീറ്റിന്റെ ക്ഷമത
വർദ്ധിപ്പിക്കാനുള്ള BusConnect ടെലിമാറ്റിക്സും അവതരിപ്പിച്ച ശേഷം ഞങ്ങളുടെ
BSVI ബസ് പോർട്ട്ഫോളിയോയ്ക്ക് വളരെ നല്ല സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.
യാത്രക്കാരുടെ സുഖം, സുരക്ഷ, സൌകര്യം എന്നിവയെ പ്രത്യേകമായി
മുൻ‌കൂട്ടിക്കണ്ടാണ് ബസ്സുകൾ രൂപകൽ‌പ്പന ചെയ്തിരിക്കുന്നത്.”
“ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ 25 പുതിയ സ്റ്റാഫ് ബസ്സുകൾ ലഭിച്ചതിൽ
ഞങ്ങൾ വളരെ സന്തുഷ്ടരാണ്. BharatBenz ഉത്പന്നങ്ങൾ ഒരിക്കൽകൂടി അവരുടെ
ആധികാരികതയും, ദീർഘകാല ഈടും ഉറപ്പിക്കുകയും, രാ‍ജ്യത്ത് ഏറ്റവും കൂടുതൽ

ആവശ്യക്കാരുള്ള ഗതാഗത പരിഹാരമായി മാറുകയും ചെയ്തിരിക്കുന്നു. ഡൈം‌ലർ
ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസിന്റെയും, Daimler Financial Services India-യും മുഴുവൻ
ടീമിനും, കൊവിഡ്-19 സുരക്ഷാ നിബന്ധനകൾ പാലിച്ചു കൊണ്ട് ബസ്സുകൾ
എത്തിച്ചു നൽകാനായുള്ള അവരുടെ നിരന്തരമായ പ്രയത്നം, സമർപ്പണം
എന്നിവയ്ക്ക് ഞങ്ങളുടെ ഹൃദയംഗമമായ കൃതജ്ഞത അറിയിക്കുന്നു,Sree Travels
മാനേജിംഗ് ഡയറക്ടർ പി.എൻ ശ്രീനാഥ് പറഞ്ഞു.സുപ്രധാന ബസ് ഇടപാടുമായി BharatBenz വിപണിയിലേക്കുള്ള അവരുടെ തിരിച്ചുവരവ് ആഘോഷിക്കുന്നു
Sree Travels അവരുടെ ആദ്യ BharatBenz ബസ് 2019ൽ വാങ്ങുകയും, പിന്നീട് 2021ൽ 25
ബസ്സുകൾക്കുള്ള ഓർഡർ നൽകുകയും ചെയ്ത്, ഈ ബ്രാൻഡിൽ അവർക്കുള്ള
വിശ്വാസം ഊട്ടിയുറപ്പിച്ചു. ഭാരതത്തിൽ BSVI സാങ്കേതികതയിലേക്കുള്ള മാറ്റം
തുടങ്ങി വച്ചത് BharatBenz ആണ്. ഏപ്രിൽ 2020ൽ BSVI വാഹനങ്ങളുടെ വിൽ‌പ്പന
തുടങ്ങിയതു മുതൽ ഇന്നുവരെ അവരുടെ ഓഹരിവിപണിയിലെ മൂല്യം ഇരട്ടിയാകുകയും
ചെയ്തു. BharatBenz-ന്റെ ട്രക്കുകൾ, ബസ്സുകൾ എന്നിവയുടെ ജനപ്രീതി ‘പ്രോഫിറ്റ്
ടെക്നോളജി+‘യിൽ അധിഷ്ഠിതമാണ്, അതായത് ഈ ശ്രേണിയിലെ ഏറ്റവും മികച്ച
ഇന്ധനക്ഷമത, ഉന്നത സുരക്ഷയും, സൌകര്യവും, സമാനതകളില്ലാത്ത വിശ്വാസം,
ഏറ്റവും കുറഞ്ഞ പരിപാലനച്ചെലവ്, പരസ്പരബന്ധിതമായ ട്രക്കുകൾ, ബസ്സുകൾ
എന്നിവയിൽ.
കൊവിഡ്-19 സംരക്ഷണ പാക്ക് ഉൾപ്പെടെ പുതിയ 8 മോഡലുകൾ
ഉൾപ്പെടുത്തി അവരുടെ പോർട്ട്ഫോളിയോ വിപുലീകരിച്ചു. ഈ പാക്കിൽ
സാമാന്യവും, ആവശ്യമെങ്കിൽ ഉപയോഗിക്കാവുന്നതുമായ കൈതൊടാതെ
കടക്കാനാവുന്ന ന്യൂമാറ്റിക് ഡോറുകൾ, ഓട്ടോമാറ്റിക് സാനിട്ടൈസർ
ഡിസ്പെൻസറുകൾ, ടെമ്പറേച്ചർ സെൻസറുകൾ എന്നിവ ഓരോ എൻ‌ട്രി
പോയിന്റിലും, അണുബാധ ഉണ്ടാകാത്ത ഫാബ്രിക് സീറ്റ് കവറുകൾ, ഡിസ്‌പോസിബിൾ
സീറ്റ് കവറുകൾ, UVഫിൽട്ടർ, ഫ്രെഷ് എയർ സർക്ക്യുലേഷൻ കിറ്റ് എന്നിവയുണ്ട്.
ഈ സുപ്രധാന ഇടപാട് നടത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത്, Daimler Financial
Services India (DFSI)-യുടെ ബിസിനസ് ഘടകമായ BharatBenz Financial ആണ്.
ഡൈം‌ലറിന്റെ സാമ്പത്തിക സഹായിയായ ഈ ഘടകം, കുറഞ്ഞ കാലയളവിനുള്ളിൽ ഈ
വിൽ‌പ്പനയിൽ ഭാഗഭാക്കായ കക്ഷികൾക്ക് ആവശ്യമായ ധനസഹായം ചെയ്തു
നൽകാൻ ഒപ്പം നിന്നു.
“ബാംഗലൂരു ടൂർ ആൻഡ് ട്രാൻസ്പോർട്ട് മാർക്കറ്റിൽ അവരുടെ സാന്നിദ്ധ്യം
ശക്തിപ്പെടുത്താൻ 25 ബസ്സുകളുടെ ഒരു ശ്രേണി ശ്രീ ട്രാവത്സിനു നൽകാൻ
സാധിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഉപഭോക്താക്കൾക്ക് ഇളവുകളുള്ളതും
എന്നാൽ മത്സരസ്വഭാവമുള്ളതുമായ സാമ്പത്തിക പരിഹാരങ്ങൾ നൽകി അവരുടെ
ബിസിനസ് വളർച്ചയിൽ പങ്കാളികളാകുന്നതിൽ DFSIയ്ക്ക് അഭിമാനമുണ്ട്" Daimler
Financial Services India-യുടെ മാനേജിങ് ഡയറക്ടർ മനീഷ് താകോറെ പറഞ്ഞു.

Related Topics

Share this story