Times Kerala

ജീവിത രീതി കണ്ടപ്പോൾ “അസൂയ” തോന്നി; 62കാരിയായ കാമുകിയെ മൺവെട്ടി കൊണ്ട് തലക്കടിച്ചു കൊന്നു; 26 കാരനായ കാമുകൻ അറസ്റ്റിൽ

 
ജീവിത രീതി കണ്ടപ്പോൾ “അസൂയ” തോന്നി; 62കാരിയായ കാമുകിയെ മൺവെട്ടി കൊണ്ട് തലക്കടിച്ചു കൊന്നു; 26 കാരനായ കാമുകൻ അറസ്റ്റിൽ

അറുപത്തിരണ്ടു വയസുള്ള കാമുകിയെ കൊലപ്പെടുത്തിയ കേസിൽ 26 കാരനായ കാമുകൻ അറസ്റ്റിൽ. മുൻ ബ്രിട്ടീഷ് ലീഗൽ സെക്രട്ടറിയായ ടിന ഐറിനെ ബൾഗേറിയയിലെ വടക്കൻ പട്ടണമായ വെലിക്കോ ടാർനോവോയിലെ സ്വന്തം വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് കാമുകനായ യുവാവ അറസ്റ്റിലായത്. അത്യാഢംബര പൂർണമായ ജീവിതം നയിച്ചിരുന്ന ടിന നാല് വർഷം മുൻപാണ് ബ്രിട്ടനിലെ ഗ്ലൗസസ്റ്ററിൽ നിന്നും ബൾഗേറിയയിലേക്ക് താമസം മാറിയത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയൽവാസികൾ ഇവരെ വീടിനു പുറത്ത് കാണുകയോ, ഫോൺ വിളിച്ചാൽ എടുക്കാറോ ഇല്ലായിരുന്നു.
തുടർന്ന് അസ്വാഭാവികത തോന്നിയ അയൽവാസികൾ ടീനയുടെ വീട്ടിൽ അന്വേഷിച്ചു എത്തിയപ്പോൾ റോമാ നാടോടിയായ 26 വയസ്സുകാരനായ ഇവരുടെ കാമുകൻ തോട്ടത്തിൽ കുഴിയെടുക്കുന്നതാണു കണ്ടത്.

നാട്ടുകാർ കണ്ടെന്നു മനസ്സിലാക്കിയതോടെ യുവാവ് അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് അയൽവാസികൾ ടിനയുടെ വീടിനു ചുറ്റും നടത്തിയ തിരച്ചിലിലാണ് അവരുടെ മൃതദേഹം ധാന്യപ്പുരയിൽ നിന്നും കണ്ടെത്തിയത്. തലയുടെ ഭാഗത്ത് രക്തം തളം കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

ഇതിനിടെ, അയൽപക്കക്കാരിൽ ഒരാൾ പകർത്തിയ യുവാവിന്റെ ഫോട്ടോയാണ് പോലീസ് അന്വേഷണത്തിൽ സഹായകമായത്.ഈ ചിത്രം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ തോട്ടത്തിൽ കുഴിക്കാനായി ഉപയോഗിച്ച അതെ മൺവെട്ടികൊണ്ടാണ് ടീനയുടെ തലക്കടിച്ചു കൊലപ്പെടുത്തിയതെന്ന് യുവാവ് സമ്മതിക്കുകയായിരുന്നു.ആഡംബരം നിറഞ്ഞ ടീനയുടെ ജീവിതരീതികണ്ട് അസൂയതോന്നിയാണ് താൻ അവരെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിന് മൊഴി നൽകി.

Related Topics

Share this story