Times Kerala

ഇടുങ്ങിയ കൂട്ടിലടച്ച് 61 നായകൾ അറവുശാലയിലേക്ക് ; പാതിവഴിയിൽ രക്ഷകരായി കംബോഡിയ ഗവണ്മെന്റ്

 
ഇടുങ്ങിയ കൂട്ടിലടച്ച് 61 നായകൾ അറവുശാലയിലേക്ക് ; പാതിവഴിയിൽ രക്ഷകരായി കംബോഡിയ ഗവണ്മെന്റ്

കംബോഡിയയിൽ ഇറച്ചിക്കായി കൊണ്ടുപോയ 61 തെരുവ് നായകളെ അറവുശാലയിലെത്തുന്നതിന് മുൻപ് രക്ഷിപ്പെടുത്തി . ആറ് ചെറിയ ലോഹക്കൂടുകളിൽ തള്ളിക്കയറ്റിയാണ് ഇവയെ, തെക്കു കിഴക്കൻ കംബോഡിയയിലെ, കാപോങ് ചാം എന്ന സ്ഥലത്തെ അറവുശാലയിലേക്ക് കൊണ്ടുപോയിരുന്നത്.

ഇടുങ്ങിയ കൂട്ടിലടച്ച് 61 നായകൾ അറവുശാലയിലേക്ക് ; പാതിവഴിയിൽ രക്ഷകരായി കംബോഡിയ ഗവണ്മെന്റ് അന്താരാഷ്ട്ര മൃഗസംരക്ഷണ സംഘടനയായ “ഫോർ പോസ് ” അറിയിച്ചതനുസരിച്ച്, ആ പ്രദേശത്തെ കൃഷിവകുപ്പും പോലീസും ചേർന്ന്, സീം റീപ് എന്ന നഗരത്തിനടുത്തുവച്ചാണ് ഈ നായകളെ കൊണ്ടുപോയിരുന്ന മിനിവാൻ തടഞ്ഞു നിർത്തി ഇവയെ രക്ഷിച്ചത്.

ഇടുങ്ങിയ കൂട്ടിലടച്ച് 61 നായകൾ അറവുശാലയിലേക്ക് ; പാതിവഴിയിൽ രക്ഷകരായി കംബോഡിയ ഗവണ്മെന്റ് ഇതാദ്യമായാണ് ഗവണ്മെന്റ്, ഇത്തരത്തിലൊരു രക്ഷാപ്രവർത്തനം നടത്തുന്നത്. 2020 ൽ, ഇവിടെ പട്ടിയിറച്ചി നിരോധിച്ചിരുന്നു.

Related Topics

Share this story