Times Kerala

പത്താംക്ലാസ് ഉള്‍പ്പെടെ ഓള്‍പാസ്; മുഴുവന്‍ കുട്ടികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

 
പത്താംക്ലാസ് ഉള്‍പ്പെടെ ഓള്‍പാസ്; മുഴുവന്‍ കുട്ടികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: കോവിഡിന്റേയും തുടർന്നുണ്ടായ ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ 9,10,11 ക്ലാസുകളിലെ മുഴുവന്‍ കുട്ടികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഉപരിപഠനത്തില്‍ നിര്‍ണായകമായ പത്താംക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ഓള്‍പാസ് നൽകാനാണ് സർക്കാർ തീരുമാനം. പരീക്ഷ നടത്താതെ 9,10,11 ക്ലാസുകളിലെ മുഴുവന്‍ കുട്ടികളെയും തൊട്ടടുത്ത ക്ലാസിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്നത് ഉചിതമാകില്ല എന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശം. ഇത് കണക്കിലെടുത്താണ് തീരുമാനം. ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അവസാന പരീക്ഷയുടെ മാര്‍ക്ക് നിര്‍ണയിക്കുക. കാല്‍ക്കൊല്ല, അരക്കൊല്ല പരീക്ഷകളുടെ പ്രകടനവും ഹാജര്‍ നിലയും പരിശോധിച്ചാണ് മാര്‍ക്ക് നിശ്ചയിക്കുക.

Related Topics

Share this story