Times Kerala

അഭയകേന്ദ്രത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ  കണ്ടെത്തി

 
അഭയകേന്ദ്രത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ  കണ്ടെത്തി

പത്തനംതിട്ട:  അഭയകേന്ദ്രത്തിൽ നിന്ന് കാണാതായ പോക്സോ കേസ് ഇരകളായ പെൺകുട്ടികളെ  കണ്ടെത്തി.തിരുവനന്തപുരത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത് .

തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഇരുവരും ഇപ്പോൾ റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിലാണ്.

ഇന്ന് പുലർച്ചെയാണ് തിരുവല്ലയിൽ സ്വകാര്യ സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തിൽ നിന്ന് കുട്ടികളെ കാണാതായത്.

ഇവിടെ നാല് പെൺകുട്ടികളെയാണ് താമസിപ്പിച്ചിരുന്നത്. 15 ഉം 16 ഉം വയസ് പ്രായമുള്ള പെൺകുട്ടികളാണ് അഭയകേന്ദ്രത്തിൽ നിന്ന് പുറത്ത് പോയത്.

Related Topics

Share this story