Times Kerala

കളിമണ്‍ ഉല്പന്ന നിര്‍മാണ വിപണനത്തിന് പ്രവര്‍ത്തന മൂലധന വായ്പാ പദ്ധതി

 
കളിമണ്‍ ഉല്പന്ന നിര്‍മാണ വിപണനത്തിന് പ്രവര്‍ത്തന മൂലധന വായ്പാ പദ്ധതി

മലപ്പുറം: സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉല്പന്ന നിര്‍മാണവും വിപണനവും കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് കളിമണ്‍പാത്ര നിര്‍മാണ-വിപണന ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തന മൂലധന വായ്പാ നല്‍കുന്നു. വായ്പ തുക പരമാവധി രണ്ട് ലക്ഷം രൂപ. അപേക്ഷകര്‍ പരമ്പരാഗത കളിമണ്‍ ഉല്പന്ന നിര്‍മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. പലിശ നിരക്ക് ആറ് ശതമാനം തിരിച്ചടവ് കാലാവധി 60 മാസം. ജാമ്യവ്യവസ്ഥകള്‍ ബാധകമാണ്. അപേക്ഷകരുടെ പ്രായപരിധി 18നും 55നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

പദ്ധതിയുടെ നിബന്ധനകള്‍, അപേക്ഷാ ഫോം, അപേക്ഷയോടൊപ്പം ഹാജരാക്കേ രേഖകള്‍ എന്നിവ www.keralapottery.orgല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം മാര്‍ച്ച് അഞ്ചിന് വൈകീട്ട് അഞ്ചിനകം മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണനക്ഷേമ വികസന കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, രാം നില, കനക നഗര്‍,കവടിയാര്‍ പി.ഒ., തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ, നേരിട്ടോ നല്‍കാം. അപേക്ഷ മുണ്ടുപറമ്പിലുള്ള പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസിലും മാര്‍ച്ച് രണ്ടിന് 11ന് നേരിട്ട് നല്‍കാം. ഫോണ്‍: 0483 – 2734114.

Related Topics

Share this story