chem

എസ്.ഡി.പി.ഐയുമായി സംഘര്‍ഷം; വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

വയലാറിൽ ആർഎസ്എസ് – എസ്.ഡി.പി.ഐ സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. വയലാർ ത‌ട്ടാംപറമ്പ് രാഹുല്‍ ആര്‍.കൃഷ്ണ എന്ന നന്ദു (22) ആണ് വെ‌‌ട്ടേറ്റു മരിച്ചത്. ഇന്നലെ രാത്രി 8ന് നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ഇവിടെ ഉച്ചയോടെ എസ്ഡിപിഐയുടെ വാഹനപ്രചരണജാഥ വന്നിരുന്നു. അതിലെ പ്രസംഗ പരാമർശം സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തി.

ഇതേ തുടർന്ന് ഏറ്റുമുട്ടലുണ്ടായപ്പോൾ വെട്ടേറ്റ് നന്ദു മരിച്ചെന്നാണ് പ്രാഥമിക വിവരം. മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കും മൂന്ന് എസിഡിപിഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. വയലാറില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.

You might also like

Comments are closed.