chem

മാവിൽ തുപ്പിക്കൊണ്ട് തന്തൂരി റൊട്ടിയുണ്ടാക്കി; ഈ കലാപരിപാടി സുഹൈൽ തുടങ്ങിയിട്ട് 10-15 വർഷമായി : വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്

മീററ്റ്: മാവിൽ തുപ്പിക്കൊണ്ട് തന്തൂരി റൊട്ടിയുണ്ടാക്കിയ സംഭവത്തിൽ അറസ്റ്റിലായ പാചകക്കാരൻ നൗഷാദ് എന്ന സുഹൈലിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. തുപ്പിയ ശേഷം റൊട്ടിയുണ്ടാക്കുന്ന പരിപാടി ആരംഭിച്ചിട്ട് എത്ര കാലമായെന്ന പോലീസിന്റെ ചോദ്യത്തിന് 10-15 വർഷമായെന്നായിരുന്നു മറുപടി. പോലീസിന്റെ ചോദ്യത്തിനോട് സുഹൈൽ പ്രതികരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമായിട്ടുണ്ട്.

ഫെബ്രുവരി 16ന് അരോമ ഗാർഡനിൽ നടന്ന വിവാഹ ചടങ്ങിനിടെയായിരുന്നു സുഹൈലിന്റെ പ്രവൃത്തി പുറംലോകം അറിഞ്ഞത്. സമൂഹ മാധ്യമങ്ങളിൽ സുഹൈലിന്റെ വീഡിയോ ചർച്ചയായിരുന്നു. തുടർന്ന് ഇയാളെ കണ്ടുപിടിക്കണമെന്നും കർശന കർശന നടപടിയെടുക്കണമെന്നും ആവശ്യം ഉണ്ടായി. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതത്. മാവ് കുഴച്ച് പരത്തിക്കഴിഞ്ഞ റൊട്ടി അടുപ്പിലിട്ട് ചുട്ടെടുക്കുന്നതിന് മുൻപ് ഇയാൾ അതിൽ തുപ്പുന്നതാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഒരാളാണ് വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

ഈ വീഡിയോ വൈറലായതിനെ തുടർന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യവും ഉയർന്നിരുന്നു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ സുഹൈൽ അറസ്റ്റിലാവുകയായിരുന്നു.

You might also like

Comments are closed.