Times Kerala

വനിതാ ഡോക്ടർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; നഴ്സ് അറസ്റ്റിൽ

 
വനിതാ ഡോക്ടർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; നഴ്സ് അറസ്റ്റിൽ

ബാംഗ്ലൂർ: വനിതാ ഡോക്ടര്‍മാരുടെ ഡ്രസിംഗ് റൂമില്‍ മൊബൈല്‍ ഫോൺ ക്യാമറ ഓൺ ആക്കിവച്ച മെയില്‍ നഴ്‌സ് അറസ്റ്റില്‍. ബംഗളൂരു സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോമ ആന്‍ഡ് ഓര്‍ത്തോപീഡിക്‌സ് ഡയറക്ടര്‍ നല്‍കിയ പരാതിയിൽ മരുതേശ്വ (31) എന്ന മെയിൽ നഴ്‌സിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ ഓപ്പറേഷന്‍ തിയെറ്ററില്‍ കയറും മുമ്പ് വസ്ത്രം മാറാന്‍ പരാതിക്കാരിയായ വനിതാ സര്‍ജന്‍ മുറിയിലെത്തിയപ്പോള്‍ ആണ് വീഡിയോ റെക്കോഡിങ് ഓണാക്കിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. തുടർന്ന് സർജൻ മറ്റ് വനിത ഡോക്ടര്‍മാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മെയില്‍ നഴ്‌സിന്റെയാണ് ഫോണെന്ന് കണ്ടെത്തി. തുടര്‍ന്ന് കാര്യങ്ങള്‍ ആശുപത്രി ഡയറക്ടറെ അറിയിക്കുകയും അദ്ദേഹം തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.തുടർന്ന് പൊലീസ് മരുതേശ്വയെ അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ മാസങ്ങളായി ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഡോക്ടര്‍മാര്‍ വസ്ത്രം മാറുന്നത് പകര്‍ത്തിവരുകയായിരുന്നെന്ന് കണ്ടെത്തി. എന്നാല്‍ ഈ വീഡിയോകള്‍ മറ്റാര്‍ക്കെങ്കിലും പങ്കുവയ്ക്കുകയോ, സമൂഹമാധ്യമങ്ങളിലും മറ്റും പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. സ്ത്രീകളുടെ സമ്മതമില്ലാതെ അവരുടെ സ്വകാര്യ വീഡിയോ എടുത്തതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Related Topics

Share this story