Times Kerala

ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന “പുള്ളി”യുടെ ചിത്രീകരണം തുടങ്ങി

 
ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന “പുള്ളി”യുടെ  ചിത്രീകരണം തുടങ്ങി

കൊച്ചി: ജിജു അശോകന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പുള്ളി ” എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂര്‍ കണിമംഗലത്ത് ആരംഭിച്ചു. ഉറുമ്ബുകള്‍ ഉറങ്ങാറില്ല എന്ന ഹിറ്റ് ചിത്രത്തിനു ശേഷമാണ് ജിജോ ഈ ചിത്രം ചെയ്യുന്നത്. സൂഫിയും സുജാതയും സിനിമയിലൂടെ ശ്രദ്ധേയനായ ദേവ് മോഹനും, മീനാക്ഷിയുമാണ് പ്രധാനവേഷത്തിലെത്തുന്നത്.ശെന്തില്‍ കൃഷ്ണ, ഇന്ദ്രന്‍സ്, ശ്രീജിത്ത് രവി, കലാഭവന്‍ ഷാജോണ്‍, സുധി കോപ്പ, വിജയകുമാര്‍, വെട്ടുക്കിളി പ്രകാശ്, രാജേഷ് ശര്‍മ്മ, അബിന്‍ ബിനോ, ബിനോയ്, മുഹമ്മദ് ഇരവട്ടൂര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിക്കുന്നു.

Related Topics

Share this story