Times Kerala

ചെൽസി ഫുട്ബാൾ ക്ലബ് ഉടമയുടെ 430 മില്യൺ പൗണ്ട് വിലമതിക്കുന്ന ഉല്ലാസബോട്ട്

ചെൽസി ഫുട്ബാൾ ക്ലബ് ഉടമയുടെ 430 മില്യൺ പൗണ്ട് വിലമതിക്കുന്ന ഉല്ലാസബോട്ട്

ശതകോടീശ്വരനായ ചെൽസി ഫുട്ബാൾ ക്ലബ് ഉടമയായ റഷ്യൻ ബിസിനസ്സുകാരൻ റോമൻ അബ്രമോവിച്ചിന്റെ പുതിയ 430 മില്യൺ പൗണ്ട് സൂപ്പർയാച്ച് അഥവാ ഉല്ലാസബോട്ട്, ഒരു ജർമ്മൻ കപ്പൽശാലയിൽ പൂർത്തിയാകുന്നു. 460 അടി നീളമുള്ള “സൊളാരിസ്” എന്ന ഉല്ലാസബോട്ടിൽ എട്ടു ഡെക്കുകളും 48 കാബിനുകളും ഉണ്ട്. 36 അതിഥികൾക്കും 60 ജീവനക്കാർക്കും താമസിക്കാനുള്ള സൗകര്യമുണ്ട്.

ചെൽസി ഫുട്ബാൾ ക്ലബ് ഉടമയുടെ 430 മില്യൺ പൗണ്ട് വിലമതിക്കുന്ന ഉല്ലാസബോട്ട്

അബ്രമോവിച്ചിന് വേനൽക്കാലത്ത് സവാരി പോകാനായാണ് ഇതോരുങ്ങുന്നത്.”അസിപോഡ്‌സ് ” എന്ന അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള രണ്ടു എഞ്ചിനുകളാണ് ഇതിൽ ഘടിപ്പിച്ചിട്ടുള്ളത്. ഈ സൂപ്പർയാച്ചിനെ 360 ഡിഗ്രി തിരിക്കാൻ സാധിക്കും.
ചെൽസി ഫുട്ബാൾ ക്ലബ് ഉടമയുടെ 430 മില്യൺ പൗണ്ട് വിലമതിക്കുന്ന ഉല്ലാസബോട്ട്
“സോളാരിസ്” ഭീമാകാരനാണെങ്കിലും, 533 അടി നീളമുള്ള ഇതിനേക്കാൾ വലിയ ബോട്ടായ ” എക്ലിപ്സ് ” നേരത്തെ സ്വന്തമാക്കിയിരുന്നു അബ്രമോവിച്ച്‌. ഇറങ്ങിയ സമയത്തു ലോകത്തിലെ ഏറ്റവും വലിയ ബോട്ടായിരുന്നു “എക്ലിപ്സ്”.

Related Topics

Share this story