Times Kerala

മനുഷ്യ മുഖമുള്ള സ്രാവിൻ കുഞ്ഞിനെ കണ്ടെത്തി !!

 
മനുഷ്യ മുഖമുള്ള സ്രാവിൻ കുഞ്ഞിനെ കണ്ടെത്തി !!

പല രൂപത്തിലുള്ള ജീവികളെ നാം കണ്ടിട്ടുണ്ടെങ്കിലും, ഒരിക്കൽ പോലും ചിന്തിക്കാനിടയില്ലാത്ത രൂപമാണ് മനുഷ്യ മുഖമുള്ള സ്രാവ്. ഇന്തോനേഷ്യയുടെ കിഴക്കുള്ള ന്യൂസ ടെൻകാര പ്രദേശത്തു നിന്നും മൽസ്യ ബന്ധനം നടത്തിയ അബ്ദുല്ല നൂറൻ എന്ന മുക്കുവനാണ് ഈ വിചിത്രമായ സ്രാവിൻ‌ കുഞ്ഞിനെ കിട്ടിയത്. അദ്ദേഹത്തിൻറെ വലയിൽ കുരുങ്ങിയ ഒരു വലിയ സ്രാവിന്റെ വയറ്റിൽ നിന്നും കിട്ടിയ മൂന്നു സ്രാവിൻ‌ കുഞ്ഞുങ്ങളിൽ ഒരെണ്ണമാണിത്. ജനിതകമാറ്റം സംഭവിച്ച് മനുഷ്യ മുഖത്തോടു സാമ്യമുള്ള ഈ കുഞ്ഞൻ സ്രാവിന്റെ, വായുടെ മുകളിലായി ഉരുണ്ട രണ്ട് കണ്ണുകൾ കാണാം. അയൽക്കാരും നാട്ടുകാരും ഇതിനെ കാണാനായും വാങ്ങാനായും വരുന്നുണ്ടെങ്കിലും, അബ്ദുല്ല ഇതിനെ വിൽക്കാൻ തയ്യാറല്ല. ഈ വിചിത്ര സ്രാവിൻ‌ കുഞ്ഞ് തനിക്കു ഭാഗ്യം കൊണ്ടുവരുമെന്നാണ് ഇയാൾ വിശ്വസിക്കുന്നത്.

Related Topics

Share this story