Times Kerala

എബ്രിഡ് ഷൈനിന്റെ “മഹാവീര്യർ”; പത്ത് വർഷത്തിന് ശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിക്കുന്നു

 
എബ്രിഡ് ഷൈനിന്റെ “മഹാവീര്യർ”; പത്ത് വർഷത്തിന് ശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിക്കുന്നു

പത്ത് വർഷത്തിന് ശേഷം നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്നു. എബ്രിഡ് ഷൈൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ‘മഹാവീര്യര്‍’ എന്ന് പേരിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് ജയ്പൂരിൽ ആരംഭിച്ചു. പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഷംനാസും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തില്‍ കന്നഡ നടി ഷാന്‍വി ശ്രീവാസ്തവയാണ് നായിക. ലാല്‍, സിദ്ദീഖ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

 

View this post on Instagram

 

A post shared by Asif Ali (@asifali)

സെവൻസ്, ട്രാഫിക് എന്നീ ചിത്രങ്ങളിലാണ് നിവിനും ആസിഫും മുൻപ് ഒന്നിച്ച് അഭിനയിച്ചത്. എബ്രിഡ് ഷൈനിന്റെ അഞ്ചാമത്തെ പടമാണ് മഹാവീര്യര്‍. 1983, ആക്ഷൻ ഹീറോ എന്നീ ചിത്രങ്ങളിൽ എബ്രിഡ് ഷൈനും നിവിൻ പോളിയും ഒരുമിച്ചു പ്രവൃത്തിച്ചിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം നിവിനും ആസിഫും ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. ആരാധകരും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.

Related Topics

Share this story